സംസ്ഥാന സ്കൂൾ കലോത്സവം: കലാകിരീടം കണ്ണൂരിന്; കോഴിക്കോട് രണ്ടാമത്

സംസ്ഥാന സ്കൂൾ കലോത്സവം: കലാകിരീടം കണ്ണൂരിന്; കോഴിക്കോട് രണ്ടാമത്

കൊല്ലം: അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാമതെത്തി കണ്ണൂ‍ർ. 952 പോയിന്റിനാണ് കണ്ണൂ‍ർ ഒന്നാമതെത്തിയത്. ഇത് നാലാം തവണയാണ് കണ്ണൂർ കിരീടം നേടുന്നത്. എന്നാൽ കഴിഞ്ഞ വ‍ർഷത്തെ ചാമ്പ്യൻമാരായ കോഴിക്കോട് മൂന്ന് പോയിന്റുകളുടെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 949 പോയിന്റിനാണ് കോഴിക്കോട് രണ്ടാം സ്ഥാനത്തായത്. പാലക്കാടാണ് മൂന്നാമത്. 938 പോയിന്റ്.

ഹൈസ്കൂൾ വിഭാ​ഗം സ്കൂളുകളിൽ പാലക്കാട് ജില്ലയിലെ ബിഎസ്എസ് ​ഗുരുകുലം എച്ച് എസ് എസ് ആലത്തൂരാണ് ഒന്നാം സ്ഥാനത്ത്. 244 പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. 64 പോയിന്റുമായി തിരുവനന്തപുരം കാർമൽ ഹയർ സെക്കൻഡറി സ്കൂളാണ് രണ്ടാമത്.

ഹയർ സെക്കന്ററി വിഭാഗം സ്കൂളുകളിലും മുന്നിൽ ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂൾ തന്നെയാണ്. 143 പോയിന്റുമായാണ് ഹയർ സെക്കന്ററി വിഭാഗത്തിൽ സ്കൂൾ ഒന്നാം സ്ഥാനം നേടിയത്. മാന്നാർ എൻഎസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളാണ് രണ്ടാമത്.

മറ്റുജില്ലകളുടെ പോയിന്റ് നില

തൃശൂർ- 925

മലപ്പുറം- 913

കൊല്ലം- 910

എറണാകുളം- 899

തിരുവനന്തപുരം- 870

ആലപ്പുഴ- 852

കാസർകോട്- 846

കോട്ടയം 837

വയനാട് 818

പത്തനംതിട്ട 774

ഇടുക്കി 730


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.