തിരുവനന്തപുരം: ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ശക്തമായ പ്രചാരണ പരിപാടികളിലേക്ക് കോണ്‍ഗ്രസ് കടക്കുന്നു. ഇതിന്റെ മുന്നോടിയായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എല്ലാ ജില്ലകളിലും പര്യടനം നടത്തും.
ജില്ലാതലത്തിലുള്ള ആദ്യ യോഗം ഇന്ന് കൊല്ലത്ത് നടന്നു. ജനുവരി 24 ന് നടക്കുന്ന പാലക്കാട്ടെ നേതൃയോഗത്തോടെ ജില്ലാപര്യടനം പൂര്‍ത്തിയാകും.
മണ്ഡലം പ്രസിഡന്റ് മുതലുളള മുഴുവന്‍ പാര്‍ട്ടി ഭാരവാഹികളുമായും പോഷക സംഘടനകളുടെ അധ്യക്ഷന്‍മാരുമായും പ്രതിപക്ഷ നേതാവ് സംവദിക്കും. ഒപ്പം ബുധനാഴ്ച ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ വെച്ച് വിചാരണ സദസിന്റെ വിലയിരുത്തലുമുണ്ടാകും.
പ്രചരണ പരിപാടികള്‍ക്ക് രൂപംകൊടുക്കുന്നതിന് ഒപ്പം തന്നെ കോണ്‍ഗ്രസിന്റെ 'സമരാഗ്‌നി' ജനകീയ പ്രക്ഷോഭ യാത്രയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുകയെന്ന ലക്ഷ്യവും പ്രതിപക്ഷ നേതാവിന്റെ ജില്ലാ പര്യടനത്തിനുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ പ്രതിപക്ഷ നേതാവും കെ.പി.സി.സി അധ്യക്ഷനും ജില്ലാ പര്യടനം നടത്തിയിരുന്നു. ഈ പര്യടനത്തിന്റെ ഫലപ്രാപ്തി എത്രയെന്ന് മനസിലാക്കുകയും പുതിയ ജില്ലാ പര്യടനം ലക്ഷ്യം വെക്കുന്നു.
ഇടതുപക്ഷ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് സംഘടിപ്പിക്കുന്ന വിചാരണ സദസ് അവസാന ഘട്ടത്തിലാണ്. 140 മണ്ഡലങ്ങളിലും വിചാരണ സദസ് സംഘടിപ്പിക്കുന്നുണ്ട് യുഡിഎഫ്.