വിദ്യാര്‍ഥികളുടെ യാത്രയയപ്പ് യോഗത്തില്‍ പ്രസംഗിക്കവെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

വിദ്യാര്‍ഥികളുടെ യാത്രയയപ്പ് യോഗത്തില്‍ പ്രസംഗിക്കവെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

തൃശൂര്‍: വിദ്യാര്‍ഥികളുടെ യാത്രയയപ്പ് യോഗത്തില്‍ പ്രസംഗിക്കവെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. അധ്യാപിക രമ്യ ജോസാണ് മരിച്ചത്. 41 വയസായിരുന്നു. കൊരട്ടി ലിറ്റില്‍ഫ്‌ലവര്‍ കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥികളുടെ യാത്രയയപ്പ് യോഗമാണ് പ്രിയ അധ്യാപികയുടെ വിയോഗ വേദിയായി മാറിയത്.

അവസാനമായി എനിക്കു പറയാനുള്ളത് ജീവിതത്തില്‍ മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും കണ്ണീര്‍ വീഴ്ത്താന്‍ ഇടവരുത്തരുതെന്നാണ്. ഇത്രയും പറഞ്ഞ് രമ്യ ജോസ് കസേരയില്‍ ഇരുന്നു. തൊട്ടടുത്ത നിമിഷം ടീച്ചര്‍ കുഴഞ്ഞുവീഴുകയായിരുന്നു.

2012 മുതല്‍ ഇവിടെ പ്ലസ് ടു കണക്ക് അധ്യാപികയാണ് രമ്യ. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് ഒന്നിന് സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകിട്ട് അഞ്ചിന് നെടുമ്പാശേരി അകപ്പറമ്പ് സെന്റ് ഗര്‍വാസിസ് പ്രോത്താസിസ് പള്ളിയില്‍.

പ്രസംഗം പൂര്‍ത്തിയാക്കാനാകാതെ കുഴഞ്ഞുവീണ രമ്യയെ സഹപ്രവര്‍ത്തകര്‍ സമീപത്തെ ദേവമാതാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.