കൊച്ചിയില്‍ കുഴിമന്തി കഴിച്ച പത്ത് പേര്‍ക്ക് ഭക്ഷ്യവിഷബാധ

 കൊച്ചിയില്‍ കുഴിമന്തി കഴിച്ച പത്ത് പേര്‍ക്ക് ഭക്ഷ്യവിഷബാധ

കൊച്ചി: കുഴിമന്തി കഴിച്ച പത്ത് പേര്‍ക്ക് ഭക്ഷ്യവിഷബാധ. കളമശേരിയിലെ പാതിര കോഴി എന്ന ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച പത്ത് പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറുവേദനയും ഛര്‍ദ്ദിയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു.

പത്ത് പേരെയും എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരിക്കുന്നത്. ചികിത്സയിലുള്ളവരുടെ നില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.

ആരോഗ്യ വകുപ്പും പൊലീസും ഹോട്ടലില്‍ പരിശോധന നടത്തുകയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.