നിയമസഭ സമ്മേളനം ജനുവരി 25 മുതല്‍; ഫെബ്രുവരി രണ്ടിന് ബജറ്റ്

നിയമസഭ സമ്മേളനം ജനുവരി 25 മുതല്‍; ഫെബ്രുവരി രണ്ടിന് ബജറ്റ്

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ഈ മാസം 25 ന് തുടക്കമാകും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും നിയമസഭ സമ്മേളനം ആരംഭിക്കുക. സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും.

നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് നിയമസഭ സമ്മേളനം ചേരുന്നത്.

നയപ്രഖ്യാപന പ്രസംഗം എന്ന ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് ഗവര്‍ണര്‍ നേരത്തെ പ്രസ്താവിച്ചിരുന്നു. കടന്നപ്പള്ളി രാമചന്ദ്രനും കെ.ബി ഗണേശ് കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തശേഷം നടക്കുന്ന ആദ്യ നിയമസഭ സമ്മേളനം കൂടിയാണിത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.