മലയാളം സര്‍വകലാശാലയിലെ എസ്എഫ്‌ഐ വിജയം ഹൈക്കോടതി റദ്ദാക്കി; പുതിയ തിരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവ്

മലയാളം സര്‍വകലാശാലയിലെ എസ്എഫ്‌ഐ വിജയം ഹൈക്കോടതി റദ്ദാക്കി; പുതിയ തിരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവ്

കൊച്ചി: മലയാളം സര്‍വകലാശാലയിലെ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് തിരിച്ചടി. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നേടിയ വിജയം റദ്ദാക്കിയ ഹൈക്കോടതി സര്‍വകലാശാലയില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താനും ഉത്തരവിട്ടു. തിരഞ്ഞെടുപ്പില്‍ എതിരാളികളില്ലാത്തതിനെ തുടര്‍ന്നായിരുന്നു എസ്.എഫ്.ഐയുടെ വിജയം.

എം.എസ്.എഫിന്റെ നാമനിര്‍ദേശ പത്രികകള്‍ തള്ളിയതോടെ എതിരാളികളില്ലാതെയാണ് മലയാളം സര്‍വകലാശാലയിലെ എസ്.എഫ്.ഐയുടെ വിജയം. എന്നാല്‍ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് എം.എസ്.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. നാമനിര്‍ദേശ പത്രിക തള്ളിയത് ശരിയായ രീതിയല്ലെന്നും ചട്ടവിരുദ്ധമാണെന്നുമായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം. ഈ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

അതോടൊപ്പം എം.എസ്.എഫിന്റെ തള്ളിക്കള്ളഞ്ഞ നാമനിര്‍ദേശ പത്രികകള്‍ സ്‌ക്രൂട്ടിനി നടത്തി സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കാനും രണ്ടാഴ്ചയ്ക്കകം തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിക്കാനും കോടതി നിര്‍ദേശിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.