കരാറുകാര്‍ സമരം തുടങ്ങി; സംസ്ഥാനത്ത് റേഷന്‍ വിതരണം തടസപ്പെടും

കരാറുകാര്‍ സമരം തുടങ്ങി; സംസ്ഥാനത്ത് റേഷന്‍ വിതരണം തടസപ്പെടും

തിരുവനന്തപുരം: വിതരണക്കാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്ന് മുതല്‍ തടസപ്പെടും. കുടിശിക തീര്‍ക്കുന്നതില്‍ സപ്ലൈകോ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് റേഷന്‍ കടകളില്‍ സാധനങ്ങളെത്തിക്കുന്ന കരാറുകാരാണ് സമരം പ്രഖ്യാപിച്ചത്.

എഫ്‌സിഐ ഗോഡൗണില്‍ നിന്ന് റേഷന്‍ സംഭരണ കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് റേഷന്‍ കടകളിലേക്കും ഭക്ഷ്യ ധാന്യങ്ങള്‍ വിതരണത്തിനെത്തിക്കുന്ന കരാറുകാരാണ് സമരം ചെയ്യുന്നത്.

കുടിശിക തീര്‍ത്ത് പണം കിട്ടിയിട്ട് മാത്രമേ ഇനി റേഷന്‍ വിതരണത്തിനുള്ളൂ എന്നാണ് കരാരുകാരുടെ നിലപാട്. കൊച്ചിയില്‍ ചേര്‍ന്ന ട്രാന്‍സ്‌പോര്‍ട്ടിങ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ യോഗമാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.