മൂടക്കൊല്ലിയില്‍ വീണ്ടും കടുവ ഇറങ്ങിയതായി സംശയം; ഫാമിലെ ആറ് പന്നികളെ കാണാനില്ല

മൂടക്കൊല്ലിയില്‍ വീണ്ടും കടുവ ഇറങ്ങിയതായി സംശയം; ഫാമിലെ ആറ് പന്നികളെ കാണാനില്ല

കല്‍പ്പറ്റ: വയനാട് മുടക്കൊല്ലിയില്‍ വീണ്ടും കടുവ ഇറങ്ങിയതായി സംശയം. മുടക്കൊല്ലിയിലെ പന്നിഫാമിലെ ആറ് പന്നികളെ കാണാനില്ല. കടുവയുടെ ആക്രമണം ആണെന്നാണ് സംശയിക്കുന്നത്.

നാട്ടുകാര്‍ രാവിലെ നടത്തിയ തിരച്ചിലില്‍ പന്നിയുടെ ശരീരഭാഗങ്ങളും മറ്റും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ചതുപ്പ് നിറഞ്ഞ പ്രദേശത്ത് കടുവയുടേതിന് സമാനമായ കാല്‍പ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വനം വകുപ്പ് ഇതുവരെ സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല. ഇതേ ഫാമിലെ 20 പന്നികളെ കഴിഞ്ഞയാഴ്ച കടുവ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.