കെ ഫോണ്‍ കരാര്‍: സിബിഐ അന്വേഷിക്കണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

 കെ ഫോണ്‍ കരാര്‍: സിബിഐ അന്വേഷിക്കണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കെ ഫോണ്‍ കരാറുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പദ്ധതിയിലെ കരാറുകളും ഉപകരാറുകളും ചട്ടവിരുദ്ധമെന്നാണ് ഹര്‍ജിയിലെ ആരോപണം. പദ്ധതിയുടെ ഓരോ ഇടപാടുകളിലും തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ആക്ഷേപം.

വലിയ പദ്ധതിയായി സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ചെങ്കിലും അതിന് അനുസരിച്ചുള്ള പ്രയോജനം ജനങ്ങള്‍ക്ക് ലഭിച്ചില്ല. ഗുണനിലവാരമില്ലാത്ത കമ്പനികള്‍ക്ക് അടക്കം പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകള്‍ നല്‍കി. ഖജനാവിന് കോടികളുടെ നഷ്ടം ഉണ്ടാക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു.

പദ്ധതിയില്‍ വലിയ തോതില്‍ ക്രമക്കേടുകള്‍ നടന്നുവെന്നും പ്രതിപക്ഷ ആരോപിച്ചിരുന്നു. പദ്ധതിയുടെ കരാറുകള്‍ അടക്കം സാമ്പത്തിക ഇടപാടുകള്‍ എല്ലാം കോടതിയുടെ ഇടപെടലില്‍ സമഗ്ര അന്വേഷണം നടത്തണമെന്നുമാണ് പ്രതിപക്ഷ നേതാവ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.