ഏകികൃത കുര്‍ബാന അര്‍പ്പണം; മാര്‍പാപ്പയുടെ നിര്‍ദേശം അനുസരിക്കണമെന്ന് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരോടും വിശ്വാസികളോടും മെത്രാന്‍മാര്‍

ഏകികൃത കുര്‍ബാന അര്‍പ്പണം; മാര്‍പാപ്പയുടെ നിര്‍ദേശം അനുസരിക്കണമെന്ന് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരോടും വിശ്വാസികളോടും മെത്രാന്‍മാര്‍

കൊച്ചി: സഭയുടെ ഏകികൃത രീതിയിലുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പണ രീതി എറണാകുളം-അങ്കമാലി അതിരൂപത മുഴുവനിലും നടപ്പിലാക്കാനുള്ള സര്‍ക്കുലറില്‍
എല്ലാ പിതാക്കന്മാരും ഒപ്പുവച്ചു. പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ കത്ത് മുഖേനയും വീഡിയോ സന്ദേശത്തിലൂടെയും ആഹ്വാനം ചെയ്തതനുസരിച്ച് സഭയുടെ ഏകികൃത രീതിയിലുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പണ രീതി എറണാകുളം-അങ്കമാലി അതിരൂപത മുഴുവനിലും നടപ്പിലാക്കാന്‍ അതിരൂപതയിലെ എല്ലാ വൈദികരോടും സമര്‍പ്പിതരോടും അത്മായസഹോദരങ്ങളോടും രേഖാമൂലം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള സര്‍ക്കുലറാണിത്.

മുപ്പത്തിരണ്ടാമത് സീറോമലബാര്‍ മ്രെതാന്‍ സിനഡ് അതിന്റെ സമാപന ദിനമായ 2024 ജനുവരി 13നാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. അന്നേദിവസം പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ അധ്യക്ഷതയില്‍ സമ്മേളിച്ച സിനഡില്‍ പങ്കെടുത്ത എല്ലാ മ്രെതാപ്പോലീത്തമാരും മെത്രാന്‍മാരും ഒപ്പുവച്ച രേഖയാണിത്. സിനഡിന്റെ അഭ്യര്‍ത്ഥനയും ഈ തീരുമാനം സംബന്ധിച്ച സര്‍ക്കുലറും അടുത്ത ഞായറാഴ്ച (21012024) അതിരൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുര്‍ബാനമധ്യേ വായിക്കേണ്ടതും അതിരൂപതയിലെ ദൈവജനത്തിന് മുഴുവന്‍ ലഭ്യമാക്കേണ്ടതുമാണെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അറിയിച്ചു.

ഉപരിനന്മയ്ക്കുവേണ്ടി ആഭിമുഖ്യങ്ങളിലെ ഭിന്നതകള്‍ മറക്കാനും ഏകീകൃത കുര്‍ബാന അര്‍പ്പണരീതി നടപ്പിലാക്കിക്കൊണ്ട് സഭയുടെ ഐക്യത്തിന് സാക്ഷ്യം വഹിക്കാനും നിങ്ങളോരോരുത്തരേയും ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തുന്നുവെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.