അയോധ്യ: തന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പ്രസ്താവന; ഡിജിപിക്ക് പരാതി നല്‍കി വി.ഡി സതീശന്‍

അയോധ്യ:  തന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പ്രസ്താവന; ഡിജിപിക്ക് പരാതി നല്‍കി വി.ഡി സതീശന്‍

കൊച്ചി: അയോധ്യാ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പ്രസ്താവനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തന്റെ പ്രസ്താവനയെന്ന പേരില്‍ പ്രചരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ വി.ഡി സതീശന്‍ ഡിജിപിക്ക് പരാതി നല്‍കി.

സമൂഹത്തില്‍ മതസ്പര്‍ഥയുണ്ടാക്കുന്ന പരാമര്‍ശങ്ങളാണ് തന്റെ പേരില്‍ പ്രചരിപ്പിക്കുന്നതെന്നും നടപടി വേണമെന്നുമാണ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പ്രതിപക്ഷ നേതാവിന്റെ ആവശ്യം.

നമോ എഗെയ്ന്‍ മോഡിജി എന്ന ഫെയ്‌സ്ബുക് അക്കൗണ്ടിനെപ്പറ്റി അന്വേഷിക്കണന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാമനെ മുസ്ലീം ആയി വ്യാഖ്യാനിക്കുന്ന പോസ്റ്റാണ് വി.ഡി സതീശന്റെ പേരില്‍ പ്രചരിക്കുന്നത്.

യഥാര്‍ത്ഥ രാമന്‍ സുന്നത്ത് ചെയ്തിരുന്നെന്നും അഞ്ച് നേരം നിസ്‌കരിക്കുന്നവന്‍ ആയിരുന്നു ഗാന്ധിജിയുടെ രാമനെന്നും പറയുന്ന പോസ്റ്റാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.