പ്രധാനമന്ത്രിയെത്തി; റോഡ് ഷോ 7.30 ന് ആരംഭിക്കും; കൊച്ചി നഗരത്തില്‍ കടുത്ത ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രിയെത്തി;  റോഡ് ഷോ 7.30 ന് ആരംഭിക്കും; കൊച്ചി നഗരത്തില്‍ കടുത്ത ഗതാഗത നിയന്ത്രണം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോഡി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഉടന്‍ കൊച്ചിയിലെത്തും. മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്ടറില്‍ മോഡി വന്നിറങ്ങുന്ന ഉടന്‍ റോഡ് ഷോ ആരംഭിക്കും.

നേരത്തെ 6.30 റോഡ് ഷോ ആരംഭിക്കുമന്നാണ് അറിയിച്ചിരുന്നതെങ്കിലും പ്രധാനമന്ത്രി എത്താന്‍ വൈകിയതിനാല്‍ 7.30 ഓടെ മാത്രമേ ആരംഭിക്കൂ.

മഹാരാജാസ് ഗ്രൗണ്ട് മുതല്‍ ഗസ്റ്റ് ഹൗസ് വരെയുള്ള പ്രധാനമന്ത്രിയുടെ റോഡ് ഷോ കാണാനായി റോഡിന്റെ ഇരുഭാഗത്തും നിരവധി പേരാണ് തടിച്ചു കൂടിയിരിക്കുന്നത്.

ഇന്ന് ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന അദേഹം നാളെ രാവിലെ 6.30 ന് തൃശൂരില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി തിരിക്കും. പിന്നീട് തിരിച്ചെത്തി കൊച്ചിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മോഡി നിര്‍വ്വഹിക്കും.

പ്രധാനമന്ത്രിയുടെ കൊച്ചി സന്ദര്‍ശനത്തോടനുബന്ധിച്ച് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ എറണാകുളം നഗരത്തില്‍ കടുത്ത ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.