കൊച്ചി: നാസ പുറത്തുവിട്ട കൊച്ചിയുടെ ആകാശ ദൃശ്യം വൈറലാകുന്നു. കൊച്ചി നഗരവും വില്ലിങ്ടണ്‍ ഐലന്‍ഡും എറണാകുളത്തെ മറ്റ് പ്രദേശങ്ങളും അടങ്ങുന്ന ദൃശ്യമാണ് നാസ എര്‍ത്ത് ഒബസ്ര്‍വേറ്ററിയുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ടത്. കൂടാതെ കൊച്ചിയെ കുറിച്ച് വിശദമായ ഒരു കുറിപ്പും നാസ ചിത്രത്തിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
കൃത്രിമ ദ്വീപായ വില്ലിങ്ടണ്‍ ഐലന്‍ഡിനെ കുറിച്ചും കുറിപ്പില്‍ പറയുന്നു. അന്താരാഷ്ട സ്‌പേസ് സ്റ്റേഷന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എക്‌സ്‌പെഡിഷന്‍ 69 സംഘം 2023 ഓഗസ്റ്റ് 23 ന് പകര്‍ത്തിയതാണ് ഈ ചിത്രം. ഐ.എസ്.എസ് 069-ഇ-82075 എന്ന ചിത്രത്തിന്റെ ഒരു ഭാഗം മാത്രമാണ് പുറത്തുവന്നത്.
ഉപഗ്രഹ ചിത്രങ്ങളും കാലാവസ്ഥയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട മറ്റ് ശാസ്ത്രീയ വിവരങ്ങളും പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി പ്രസിദ്ധീകരിക്കുന്ന നാസയുടെ സംവിധാനമാണ് എര്‍ത്ത് ഒബസ്ര്‍വേറ്ററി. 1999 ലാണ് എര്‍ത്ത് ഒബസ്ര്‍വേറ്ററി സ്ഥാപിതമായത്.