സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് തലസ്ഥാനത്ത് പൗര സ്വീകരണം

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് തലസ്ഥാനത്ത് പൗര സ്വീകരണം

തിരുവനന്തപുരം: സീറോ മലബാര്‍ സഭയുടെ നാലാമത് മേജര്‍ ആര്‍ച്ച് ബിഷപായി ചുമതലയേറ്റ മാര്‍ റാഫേല്‍ തട്ടിലിന് തലസ്ഥാനത്ത് പൗര സ്വീകരണം നല്‍കുന്നു. ഈ മാസം 22 ന് വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം ലൂര്‍ദ് ഫൊറോന ദേവാലയത്തില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, സീറോ മലങ്കര സഭ കൂരിയാ ബിഷപ് ആന്റണി മാര്‍ സില്‍വാനോസ്, ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍, കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍, മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, വി.എന്‍ വാസവന്‍, ശശി തരൂര്‍ എംപി, വി.കെ പ്രശാന്ത് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും.

ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മറുപടി പ്രസംഗം നടത്തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.