തൃശൂര്‍: ഒളരിക്കര നവജ്യോതി പ്രൊവിന്‍ഷ്യലേറ്റ് അംഗമായ സിസ്റ്റര്‍ വിജി അന്തരിച്ചു. 73 വയസായിരുന്നു. ഇന്നലെ (19-01-2024) ഉച്ചയ്ക്ക് രണ്ടിനായിരുന്നു അന്ത്യം. സംസ്‌കാര ശുശ്രൂഷ മാര്‍ ആന്റണി ചിറയത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഞായറാഴ്ച വൈകുന്നേരം നാലിന് നവജ്യോതി പ്രൊവിന്‍ഷ്യലേറ്റില്‍ ആരംഭിക്കും.
ജൂബിലി മിഷന്‍ ഹോസ്പിറ്റലില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഞായറാഴ്ച (21-01-2024) രാവിലെ ഏഴിന് ഒളരിക്കര നവജ്യോതി പ്രൊവിന്‍ഷ്യലേറ്റിലേക്ക് കൊണ്ടുവരും. ഉച്ചയ്ക്ക് 2.30 ന് പ്രൊവിന്‍ഷ്യലേറ്റില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.
സീ ന്യൂസ് ലൈവിന്റെ ആഫ്രിക്കന്‍ കോഡിനേറ്റര്‍ വര്‍ഗീസ് തമ്പിയുടെ സഹോദരിയാണ് സിസ്റ്റര്‍ വിജി.