തിരുവനന്തപുരം: ഒന്നര മാസമായി ശമ്പളം കുടിശികയുള്ള ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡെവലെപ്പ്‌മെന്റി(ഐഎച്ച്ആര്‍ഡി)ന് 10 കോടി രൂപ സര്‍ക്കാര്‍ സഹായമായി അനുവദിച്ച് സംസ്ഥാന ധനവകുപ്പ്.
ഒരു മാസത്തെ ശമ്പള വിതരണത്തിന് 12.5 കോടി രൂപ ആവശ്യമുള്ള ഐഎച്ച്ആര്‍ഡിയില്‍ ഇപ്പോള്‍ ലഭിച്ച തുക കൊണ്ട് ഒരു മാസത്തെ ശമ്പളം പോലും പൂര്‍ണമായി നല്‍കാനാകില്ല.
കഴിഞ്ഞ വര്‍ഷം 55.6 കോടി രൂപയാണ് സര്‍ക്കാര്‍ ഐഎച്ച്ആര്‍ഡിയില്‍ ശമ്പള വിതരണത്തിനായി അനുവദിച്ചത്. എന്നാല്‍ ഇത്തവണ നല്‍കിയത് 27 കോടി രൂപ മാത്രമാണ്. നവംബറില്‍ ജീവനക്കാര്‍ക്ക് പകുതി ശമ്പളമാണ് നല്‍കിയത്.
അതോടൊപ്പം കഴിഞ്ഞ ബജറ്റില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ 22.5 കോടി രൂപ പ്ലാന്‍ ഫണ്ടില്‍ വകയിരുത്തിയിരുന്നെങ്കിലും മൂന്ന് കോടി രൂപ മാത്രമാണ് നല്‍കിയത്. എന്‍ജിനീയറിങ് കോളജ് അധ്യാപകര്‍ ഉള്‍പ്പെടെ ഏകദേശം 3000 ത്തോളം ജീവനക്കാരുള്ള സ്ഥാപനത്തില്‍ 979 പേര്‍ സ്ഥിരം ജീവനക്കാരാണ്.