കോഴിക്കോട്: കാട്ടുപോത്ത് ആക്രമണത്തെ തുടര്‍ന്ന് കോഴിക്കോട് കക്കയത്തെ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. ഹൈഡല്‍ ടൂറിസം, ഇക്കോ ടൂറിസം കേന്ദ്രങ്ങളിലാണ് സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
കഴിഞ്ഞ ദിവസം കാട്ടുപോത്ത് ആക്രമിച്ച ഇടപ്പള്ളി സ്വദേശി അപകടനില തരണം ചെയ്തു. കരിയാത്തംപാറ കക്കയം ഡാം സൈറ്റിലാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. ഡാം കാണാനെത്തിയ വിനോദ സഞ്ചാരികള്‍ക്കാണ് പരിക്കേറ്റത്.
എറണാകുളം ഇടപ്പള്ളി തോപ്പില്‍ വീട്ടില്‍ നീതു ഏലിയാസ് (32), മകള്‍ ആന്‍ മരിയ (നാല്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആന്‍ മരിയയുടെ പരിക്ക് ഗുരുതരമല്ല. വാരിയെല്ലിനും തലയ്ക്കും പരിക്കേറ്റ നീതുവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടുപോത്തിനെ തുരത്താന്‍ വനം വകുപ്പിന്റെ പ്രത്യേക സംഘം ഇന്നെത്തും.