കൊച്ചി: സര്‍ക്കാര്‍ ഓഫീസ് എന്ന് കേള്‍ക്കുമ്പോള്‍ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് പൊടിപിടിച്ച കുറേ ഫയലുകളും മാറാല കെട്ടിയ മുറികളുമായിരിക്കും. എന്നാല്‍ ഏതൊരു സ്ഥാപനത്തിന്റെയും ഉയര്‍ച്ചയ്ക്ക് ഏറ്റവും അനിവാര്യമായ ഘടകങ്ങളാണ് അടുക്കും ചിട്ടയുമുള്ള പ്രവര്‍ത്തന രീതിയും വൃത്തിയുള്ള അന്തരീക്ഷവും.
ഇവ മുന്‍നിര്‍ത്തി പുതിയതായി ചുമതലയേറ്റ ഗതാഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിര്‍ദേശാനുസരിച്ചാണ് സ്മാര്‍ട്ട് സാറ്റര്‍ഡേ ആചരിക്കുവാന്‍ ഒരുങ്ങുന്നത്.
മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ എല്ലാ ശനിയാഴ്ചയുമുള്ള പ്രവൃത്തി ദിനങ്ങളില്‍ സ്മാര്‍ട്ട് സാറ്റര്‍ഡേയായി ആചരിക്കുകയാണ്. ഈ സംവിധാനം ഇക്കിഞ്ഞ ശനി മുതലുള്ള പ്രവൃത്തി ദിനം മുതല്‍ നടപ്പാക്കി തുടങ്ങി.
എല്ലാ ശനിയാഴ്ചയുമുള്ള പ്രവൃത്തി ദിവസങ്ങളിലും ഫയലുകള്‍ ഓഫീസ് ഉപകരണങ്ങള്‍, ഓഫീസും പരിസരവും വൃത്തിയാക്കി അടുക്കും ചിട്ടയോടും കൂടി ക്രമീകരിക്കുക, അനാവശ്യമായി ലൈറ്റ് ഫാന്‍ തുടങ്ങിയവ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക എന്നിവയാണ് സ്മാര്‍ട്ട് സാറ്റര്‍ഡേ കൊണ്ട് പ്രധാനമായി ഉദേശിക്കുന്നത്.