കിഫ്ബി മസാല ബോണ്ട് കേസ്: തോമസ് ഐസക് ചോദ്യം ചെയ്യലിന് ഇന്നും ഹാജരാകില്ല

കിഫ്ബി മസാല ബോണ്ട് കേസ്: തോമസ് ഐസക് ചോദ്യം ചെയ്യലിന് ഇന്നും ഹാജരാകില്ല

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍മന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക് ചോദ്യം ചെയ്യലിന് ഹാജരാകില്ല. അഭിഭാഷകന്‍ മുഖേന നോട്ടീസിന് മറുപടി നല്‍കും. കൊച്ചിയിലെ ഓഫീസില്‍ തിങ്കളാഴ്ച ഹാജരാകാനായിരുന്നു ഇഡി നിര്‍ദേശം.

നേരത്തെ ഈ മാസം പന്ത്രണ്ടിന് ഹാജരാകാന്‍ ഇഡി ഐസക്കിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 21 വരെ ചില തിരക്കുകള്‍ ഉള്ളതിനാല്‍ വരാന്‍ കഴിയില്ലെന്ന് മറുപടി നല്‍കിയിരുന്നു. ഇതോടെയാണ് ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നല്‍കിയിരുന്നത്.

ലണ്ടന്‍ സ്റ്റോക് എസ്‌ചേഞ്ചിലൂടെ കിഫ്ബി ധനസമാഹരണത്തിനായി മസാല ബോണ്ട് ഇറക്കിയതില്‍ ക്രമക്കേട് നടന്നെന്ന സിഎജി റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇഡിയും ഫെമ ലംഘനത്തില്‍ അന്വേഷണം തുടങ്ങിയത്. കിഫ്ബി സിഇഒ, മുന്‍ മന്ത്രി തോമസ് ഐസക് എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണ് അന്വേഷണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.