തളിപ്പറമ്പിൽ പള്ളിയിലേക്ക് പോയ കന്യാസ്ത്രീ സ്വകാര്യ ബസിടിച്ച് മരിച്ചു

തളിപ്പറമ്പിൽ പള്ളിയിലേക്ക് പോയ കന്യാസ്ത്രീ സ്വകാര്യ ബസിടിച്ച് മരിച്ചു

കണ്ണൂർ: തളിപ്പറമ്പ് പൂവ്വത്ത് പള്ളിയിലേക്ക് പോവുകയായിരുന്ന കന്യാസ്ത്രീ സ്വകാര്യ ബസിടിച്ച് മരിച്ചു. പൂവ്വം സെന്റ് മേരീസ് കോൺവെന്റ് മദർ സുപ്പീരിയർ തൃശൂർ ഇറാനിക്കുളം കാകളിശേരിയിലെ സിസ്റ്റർ എം.സൗമ്യ (58) യാണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെ പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം ബസ് സ്‌റ്റോപ്പിനടുത്തായിരുന്നു അപകടം. സംസ്‌കാരം നാളെ വൈകുന്നേരം പൂവം ചെറുപുഷ്പ ദൈവാലയ സെമിത്തേരിയിൽ.

മറ്റൊരു സിസ്റ്ററോടൊപ്പം കോൺവെന്റിന് സമീപമുള്ള ലിറ്റിൽ ഫ്ളവർ പള്ളിയിലേക്ക് നടന്ന് പോകവെ ആലക്കോട് നിന്നും തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. അപകടസ്ഥലത്തു വെച്ചു തന്നെ സിസ്റ്റർ സൗമ്യ മരിച്ചു. മൂന്ന് മാസം മുമ്പാണ് സിസ്റ്റർ സൗമ്യ പൂവ്വം മഠത്തിലെത്തി ചുമതലയേറ്റത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.