ക്രിസ്തുമസ് - ന്യൂ ഇയർ ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 20 കോടിയുടെ ബമ്പർ അടിച്ചത് XC 224091 നമ്പറിന്

ക്രിസ്തുമസ് - ന്യൂ ഇയർ ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 20 കോടിയുടെ ബമ്പർ അടിച്ചത് XC 224091 നമ്പറിന്

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ക്രിസ്മസ്- ന്യു ഇയർ ബമ്പർ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 20 കോടി XC 224091 എന്ന നമ്പറിന്. പി. ഷാജഹാൻ എന്ന ഏജന്റ്പാലക്കാട് വിറ്റ ടിക്കറ്റിനാണ് ബംപർ സമ്മാനം അടിച്ചത്.

തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്മാനത്തുക ആയ 20 കോടിയാണ് ഒന്നാം സമ്മാനം. കഴിഞ്ഞ വർഷം ഇത് 16 കോടിയായിരുന്നു.

രണ്ടാം സമ്മാനവും 20 കോടിയാണ്. ഇത് യഥാക്രമം ഒരു കോടി വീതം ഇരുപത് പേർക്കെന്ന കണക്കിൽ ലഭിക്കും. മൂന്നാം സമ്മാനം പത്ത് ലക്ഷം (ഓരോ പരമ്പരകൾക്കും മൂന്ന് വീതം ആകെ 30 പേർക്ക്). നാലാം സമ്മാനം മൂന്ന് ലക്ഷം(ഓരോ പരമ്പരകൾക്കും രണ്ട് വീതം ആകെ 20 പേർക്ക്). അഞ്ചാം സമ്മാനം രണ്ട് ലക്ഷം (ഓരോ പരമ്പരകൾക്കും രണ്ട് വീതം ആകെ 20 പേർക്ക്). കൂടാതെ മറ്റനവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.