തൃശൂര്‍: ശ്രീരാമനെ അപമാനിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ച് തൃശൂര്‍ എംഎല്‍എ പി. ബാലചന്ദ്രന്‍. ഈ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച എംഎല്‍എ ഒരു പഴയ കഥയാണ് പങ്കുവെച്ചതെന്ന് വിശദീകരിക്കുകയും ചെയ്തു.
രാമനും ലക്ഷ്മണനും സീത പൊറോട്ടയും ഇറച്ചിയും വിളമ്പിക്കൊടുത്തെന്ന് പരാമര്‍ശിക്കുന്ന കുറിപ്പാണ് എംഎല്‍എ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പോസ്റ്റാണെന്നായിരുന്നു പൊതുവേ ഉയര്‍ന്ന് വന്ന വിമര്‍ശനം. ഇതോടെയാണ് എംഎല്‍എ മറ്റൊരു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഖേദം പ്രകടിപ്പിച്ചത്.
ഖേദം പ്രകടിപ്പിച്ച കുറിപ്പ് ഇങ്ങനെയായിരുന്നു:
കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കില്‍ ഞാന്‍ ഒരു പഴയ കഥ ഇട്ടിരുന്നു. അത് ആരെയും മുറിപ്പെടുത്താല്‍ ഉദ്ദേശിച്ചതല്ല. ഞാന്‍ മിനിറ്റുകള്‍ക്കകം അത് പിന്‍വലിക്കുകയും ചെയ്തു. ഇനി അതിന്റെ പേരില്‍ ആരും വിഷമിക്കരുത്. ഞാന്‍ നിര്‍വ്യാജം ഖേദം രേഖപ്പെടുത്തുന്നു എന്നാണ് എംഎല്‍എ കുറിച്ചത്.