എഐ ക്യാമറ പിഴയിലും വ്യാജന്മാരുടെ വിളയാട്ടം; പിഴ അടക്കാനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതിനു മുന്നേ ഇതറിയുക

എഐ ക്യാമറ പിഴയിലും വ്യാജന്മാരുടെ വിളയാട്ടം; പിഴ അടക്കാനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതിനു മുന്നേ ഇതറിയുക

തിരുവനന്തപുരം: എഐ ക്യാമറകള്‍ ചുറ്റുമുള്ളതിനാല്‍ പിഴ അടയ്ക്കല്‍ ഒരു നിത്യ സംഭവമായിരിക്കുകയാണ്. എന്നാല്‍ ഇനി മുതല്‍ പിഴ അടയ്ക്കാനുള്ള സന്ദേശങ്ങളില്‍ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ പരിവാഹന്‍ സേവ വെബ് സൈറ്റിന് സമാനമായ വ്യാജ വെബ് സൈറ്റുകള്‍ വന്‍ തോതില്‍ പ്രചരിക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. മോട്ടോര്‍ വാഹന നിയമം ലംഘിച്ചിട്ടുണ്ടെന്നും പിഴയടക്കണമെന്നും ആവശ്യപ്പെട്ട് മൊബൈലിലേക്ക് സന്ദേശവും ലിങ്കും വരും. എന്നാല്‍ ഈ ലിങ്കില്‍ കയറിയാല്‍ പണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.

ഓണ്‍ലൈന്‍ വഴി പിഴ അടക്കാനുള്ള സംവിധാനങ്ങളെ മുതലെടുത്താണ് തട്ടിപ്പുകാര്‍ വ്യാജ സന്ദേശങ്ങള്‍ അയക്കുന്നത്. ചിലപ്പോള്‍ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ട ശേഷം ചെറിയ തുകയല്ലേ എന്നു കരുതി വിട്ടുകളയുകയും പരാതി കൊടുക്കാതിരിക്കുകയും ചെയ്യുന്നവരുണ്ട്. അതിനാല്‍ തന്നെ ഇത്തരം വ്യാജ വെബ്സൈറ്റുകളെ കരുതിയിരിക്കണമെന്നും ഗവണ്‍മെന്റിന്റെ പരിവാഹന്‍ വെബ്സൈറ്റില്‍ കയറി മാത്രം പേയ്മെന്റുകള്‍ നടത്താന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.