മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ റിസോര്‍ട്ട് ഭൂമിയിലെ അധിക സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി റവന്യൂ വകുപ്പ്

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ റിസോര്‍ട്ട് ഭൂമിയിലെ അധിക സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി റവന്യൂ വകുപ്പ്

തൊടുപുഴ: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ചിന്നക്കനാല്‍ റിസോര്‍ട്ട് ഭൂമിയിലെ അധിക സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി റവന്യൂ വകുപ്പ്. ആധാരത്തില്‍ ഉള്ളതിനേക്കാള്‍ അധികം ഭൂമിയുണ്ടെന്ന് അറിഞ്ഞ് തന്നെയാണ് മാത്യു കുഴല്‍നാടന്‍ ഈ ഭൂമി വാങ്ങിയതെന്നാണ് വിജിലന്‍സിന്റെ നിഗമനം.

ഇതിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടികളുമായി വിജിലന്‍സും മുന്നോട്ട് പോകും. 50 സെന്റ് സര്‍ക്കാര്‍ പുറമ്പോക്ക് മാത്യു കുഴല്‍നാടന്റെ കൈവശമുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

എന്നാല്‍ 2008 മുതല്‍ മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ടതിനാല്‍ രജിസ്ട്രേഷന്‍ നടത്തരുതെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ട സ്ഥലമാണ് വാങ്ങിയതെന്നാണ് കണ്ടെത്തല്‍. മുന്‍ ഉടമയുടെ പേരില്‍ പോക്കുവരവ് നടന്നപ്പോള്‍ റവന്യു ഉദ്യോഗസ്ഥര്‍ ജില്ലാ കളക്ടറുടെ ഉത്തരവ് മറച്ചുവെച്ചിട്ടുണ്ടെന്നാണ് സൂചന. അങ്ങനെയെങ്കില്‍ അക്കാര്യവും വിജിലന്‍സ് പരിശോധിക്കാനാണ് സാധ്യത.

മുഖ്യമന്ത്രിക്കെതിരെ നിലപാട് എടുത്തതിന്റെ പ്രതികാരമായുള്ള വേട്ടയാടലാണെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ പ്രതികരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.