കല്‍പ്പറ്റ: വയനാട് ചൂരിമലയില്‍ വീണ്ടും കടുവ ആക്രമണം. താണാട്ടുകുടിയില്‍ രാജന്റെ പശുവിനെയാണ് ഈ പ്രാവശ്യം കടുവ കൊന്നുതിന്നത്. സംഭവത്തിന് പിന്നാലെ വനം വകുപ്പ് പ്രദേശത്ത് പരിശോധന ശക്തമാക്കി.
വീടിനോട് ചേര്‍ന്ന തൊഴുത്തില്‍ നിന്നാണ് പശുവിനെ കടുവ പിടിച്ചത്. രണ്ടാഴ്ച മുന്‍പ് മൂടക്കൊല്ലി സ്വദേശി ശ്രീജിത്തിന്റെയും ശ്രീനിഷിന്റെയും ഉടമസ്ഥതയിലുള്ള പന്നി ഫാമിലെ രണ്ട് പന്നികളെയായിരുന്നു കടുവ കൊന്ന് തിന്നത്. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് കടുവയുടെ ആക്രമണം നടക്കുന്നത്. ഫാമിലെത്തിയത് ഡബ്ല്യു.ഡബ്ല്യു.എല്‍ 39 എന്ന പെണ്‍കടുവയാണെന്നാണ് വനം വകുപ്പ് സ്ഥിരീകരിച്ചത്.
എന്നാല്‍ കടുവയെ മയക്കുവെടി വച്ച് പിടികൂടണമെന്ന ആവശ്യം ഉന്നയിച്ച് പ്രദേശവാസികള്‍ ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ച് പ്രതിഷേധിച്ചു.