തിരുവനന്തപുരം: മഴ മാറി ഇനി വേനലിന്റെ വരവറിയിച്ച് കേരളത്തിലെ പലസ്ഥലങ്ങളിലും ശകത്മായ ചൂട് അനുഭവപ്പെട്ട് തുടങ്ങി. കേരളത്തില്‍ പകല്‍ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും മുന്നറിയിപ്പ് നല്‍കുന്നു.
കേരളത്തില്‍ പൊതുവെ പകല്‍ ചൂട് കൂടി വരുകയാണെന്നും വരും ദിവസങ്ങളില്‍ ചൂട് ഉയരുമെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോര്‍ഡ് പ്രകാരം രാജ്യത്ത് സമതല പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പടുത്തിയത് തിരുവനന്തപുരത്താണ്. 36.2°c ആണ് തലസ്ഥാനത്തെ താപനില.
കൂടാതെ കഴിഞ്ഞ ഒരാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന ചൂട് പുനലൂരിലായിരുന്നു. ജനുവരി 15 ഓടെയാണ് കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് തുലാവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങിയത്. തുലാം വര്‍ഷം പിന്‍ മാറിയതോടെ ചൂട് കൂടാന്‍ തുടങ്ങി. ഇതിന് ശേഷം കേരളത്തില്‍ കാര്യമായി മഴ ലഭിച്ചിട്ടുമില്ല. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനവും കേരളത്തിന് മഴ ലഭിക്കാനുള്ള സാധ്യത പ്രവചിക്കുന്നുമില്ല.