കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനായിരുന്ന ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ മുഖ്യപ്രതി സവാദിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. സവാദിനെ ഇന്ന് കൊച്ചി എന്‍ഐഎ കോടതിയില്‍ ഹാജരാക്കും.
ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനാല്‍ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടില്ലെന്നാണ് സൂചന. പുതിയ കുറ്റപത്രത്തില്‍ സവാദിന്റെ പേര് കൂടി ഉള്‍പ്പെടുത്തിയാവും എന്‍ഐഎ കോടതിയില്‍ സമര്‍പ്പിക്കുക.
ചോദ്യപേപ്പറില്‍ മതനിന്ദ വരുത്തിയെന്നാരോപിച്ചാണ് അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. എന്നാല്‍ പ്രധാന പ്രതിയായ പോപ്പുലര്‍ സവാദ് ഒളിവില്‍ കഴിഞ്ഞത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
13 വര്‍ഷമായി ഒളിവിലായിരുന്ന ഒന്നാം പ്രതിയായ സവാദിനെ കണ്ണൂരില്‍ നിന്നും കഴിഞ്ഞ മാസമാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.