ഹൈക്കോടതിയില്‍ അവതരിപ്പിച്ച ഹ്രസ്വനാടകം: രാജ്യവിരുദ്ധമെന്ന് പരാതി; ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍, ഐ ബി അന്വേഷണം ആരംഭിച്ചു

ഹൈക്കോടതിയില്‍ അവതരിപ്പിച്ച ഹ്രസ്വനാടകം: രാജ്യവിരുദ്ധമെന്ന് പരാതി; ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍, ഐ ബി അന്വേഷണം ആരംഭിച്ചു

കൊച്ചി: കേരള ഹൈക്കോടതിയില്‍ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ജീവനക്കാര്‍ അവതരിപ്പിച്ച ഹ്രസ്വനാടകത്തിന്റെ പേരില്‍ രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. അസിസ്റ്റന്റ് രജിസ്ട്രാര്‍ ടി.എ സുധീഷ്, കോര്‍ട്ട് കീപ്പര്‍ പി.എം സുധീഷ് എന്നിവരെയാണ് കോടതി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

നാടകം രാജ്യവിരുദ്ധമാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യുറോ അന്വേഷണമാരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് ജീവനക്കാരുള്‍പ്പെടെ പങ്കെടുത്ത നാടകത്തില്‍ പ്രധാനമന്ത്രിയെയും, സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ജല്‍ജീവന്‍ മിഷനെയും, ആസാദി കാ അമൃത് മഹോത്സവിനെയും പരിഹസിക്കുന്നുണ്ടെന്നാണ് പരാതിക്കാര്‍ പറയുന്നത്.

ഹൈക്കോടതി ജീവനക്കാര്‍ അവതരിപ്പിച്ച വണ്‍ നേഷന്‍ വണ്‍ വിഷന്‍ വണ്‍ ഇന്ത്യ എന്ന നാടകത്തിനെതിരെയാണ് ലീഗല്‍ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തും പരാതി നല്‍കിയത്. പ്രധാനമന്ത്രിയേയും രാജ്യത്തേയും നാടകത്തിലൂടെ അപമാനിച്ചെന്നാണ് പരാതി. നാടകത്തിലെ പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗരീതി ആക്ഷേപിക്കുന്ന തരത്തില്‍ ആണെന്നും പരാതിയിലുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.