ഉമ്മന്‍ ചാണ്ടി ആശ്രയ 'കരുതല്‍' ഭവന നിര്‍മാണ പദ്ധതി; സംസ്ഥാന തല ഉദ്ഘാടനം പുതുപ്പള്ളിയില്‍ നടന്നു

ഉമ്മന്‍ ചാണ്ടി ആശ്രയ 'കരുതല്‍' ഭവന നിര്‍മാണ പദ്ധതി; സംസ്ഥാന തല ഉദ്ഘാടനം പുതുപ്പള്ളിയില്‍ നടന്നു

കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആശ്രയ 'കരുതല്‍' ഭവന നിര്‍മാണ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം പുതുപ്പള്ളിയില്‍ അദേഹത്തിന്റെ സഹധര്‍മ്മിണി മറിയാമ്മ ഉമ്മന്‍ നിര്‍വഹിച്ചു. സംസ്ഥാനമൊട്ടാകെ 31 വീടുകളാണ് നിര്‍ധനരായ കുടുംബങ്ങള്‍ക്ക് നിര്‍മിച്ച് നല്‍കുന്നത്.

ഉമ്മന്‍ ചാണ്ടി പകര്‍ന്ന് നല്‍കിയ കരുതലിന്റെയും കാരുണ്യത്തിന്റെയും മാതൃക ഉറവ വറ്റാതെ അനുസൃയം തുടരുമെന്ന് മറിയാമ്മ ഉമ്മന്‍ പറഞ്ഞു.

നാടിന്റെ സമഗ്ര വികസനത്തിനൊപ്പം ഉമ്മന്‍ ചാണ്ടി പ്രാധാന്യം നല്‍കിയിരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളും അണമുറിയാതെ കൊണ്ട് പോകുമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. നിര്‍മാണം ആരംഭിച്ച മുഴുവന്‍ വീടുകളുടെയും താക്കോല്‍ ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷികമായ ജൂലൈ 18 ന് കൈമാറുമെന്നും അദേഹം ഉറപ്പ് നല്‍കി.

ഇരുപത്തഞ്ച് വീടുകള്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തിലാണ് നിര്‍മ്മിക്കുന്നത്. പുതുപ്പള്ളി, മണര്‍കാട്, വാകത്താനം, അയര്‍ക്കുന്നം, അകലക്കുന്നം, കൂരോപ്പട എന്നീ പഞ്ചായത്തുകളില്‍ മൂന്ന് വീതവും, മീനടത്ത് നാല് വീടുകളുടെയുമാണ് നിര്‍മാണം ആരംഭിച്ചിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.