തിരുവനന്തപുരം: തൈക്കാട് ഗസ്റ്റ് ഹൗസിന് സമീപം വിവരാവകാശ കമ്മീഷന്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കടുക്കാന്‍ ഗവര്‍ണര്‍ എത്തുന്നതിന് മുന്‍പ് സംഭാരവുമായെത്തി എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം.
നിലമേലില്‍ റോഡിലിരുന്ന് ക്ഷീണിച്ച ഗവര്‍ണര്‍ക്ക് ക്ഷീണം അകറ്റാനെന്ന പേരിലാണ് സംഭാര പ്രതിഷേധത്തിന് പ്രവര്‍ത്തകരെത്തിയത്. ഇവരെ സ്ഥലത്ത് നിന്ന് പൊലീസ് മാറ്റി. രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സെമിനാറില്‍ പങ്കെടുക്കാനെത്തുമെന്ന് ഗവര്‍ണര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം തുടരുമെന്നും അണുവിട പിന്നോട്ടില്ലെന്നും എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞു.
ഈ സാഹചര്യത്തില്‍ തൈക്കാട് നടക്കുന്ന പരിപാടിയിലും പ്രതിഷേധം അരങ്ങേറാന്‍ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്ന് ഇവിടെ വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.