സംസ്ഥാന ബജറ്റ് ജനപ്രിയമായിരിക്കും: മന്ത്രി കെ.എന്‍ ബാലഗോപാല്‍

സംസ്ഥാന ബജറ്റ് ജനപ്രിയമായിരിക്കും: മന്ത്രി കെ.എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ജനപ്രിയമായിരിക്കുമെന്ന് ധനവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. സംസ്ഥാനത്തിന്റെ സമഗ്രമായ വികസനവും ക്ഷേമവും ലക്ഷ്യമിടുന്ന പ്രവര്‍ത്തന പദ്ധതികള്‍ അടങ്ങിയ ബജറ്റാണെന്നാണ് സര്‍ക്കാരിന്റെ അവകാശ വാദം.

സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്ന നവകേരളം സൃഷ്ടിക്കുന്നതിനുള്ള കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായി വികസനോന്മുഖമായ നിരവധി പദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ നല്‍കുന്നതിനൊപ്പം അടുത്ത വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങളിലൂന്നിയാവും ബജറ്റെന്നാണ് ധനമന്ത്രിയുടെ പ്രതികരണം.

പ്രായോഗികമായി കേരളത്തിന് ഏറ്റവും അര്‍ഹമായ കാര്യങ്ങള്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നില്ലെന്നും രാഷ്ട്രീയമായും ഭരണപരമായും നിയമപരമായും ഇക്കാര്യം സംസ്ഥാനം ഉന്നയിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്രം കേരളത്തിന്റെ ധനകാര്യ വിഷയങ്ങളില്‍ രാഷ്ട്രീയമായി ഉള്‍പ്പടെ ഇടപെടുന്നു എന്ന സംശയം ജനങ്ങളില്‍ ഉണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പും മറ്റ് രാഷ്ട്രീയ വിഷയങ്ങളും മുന്നില്‍ കണ്ടാണിതെന്നും അദേഹം പറഞ്ഞു.

ഫെബ്രുവരി അഞ്ചിനാണ് 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.