ഡ്യുയിൻ പേ യുമായി ടിക് ടോക് ഉടമസ്ഥർ ബൈറ്റ് ഡാൻസ്

ഡ്യുയിൻ പേ യുമായി ടിക് ടോക് ഉടമസ്ഥർ ബൈറ്റ് ഡാൻസ്

ബെയ്‌ജിംഗ്: ചൈനയിലെ ഇ-കൊമേഴ്‌സ് രംഗത്തേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനായി ബെയ്‌ജിംഗ് ആസ്ഥാനമായുള്ള ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാൻസ് അതിന്റെ “ഡ്യൂയിൻ പേ” എന്ന മൊബൈൽ പേയ്‌മെന്റ് സേവനം ആരംഭിച്ചിരിക്കുന്നു.   ഈ രംഗത്ത് ഇതിനകം പ്രതിദിനം 600 ദശലക്ഷം സജീവ ഉപയോക്താക്കളെ സ്വരൂപിച്ചിരിക്കുന്ന ഡ്യൂയിൻ , ചൈനയിലെ ഏറ്റവും ജനകീയമായ മൊബൈൽ പേയ്മെന്റ് സേവനദാതാക്കളായ ആന്റ് ഗ്രൂപ്പിന്റെ അലിപെയ്, ടെൻസെന്റ് ഹോൾഡിംഗ്സിന്റെ വി ചാറ്റ് പേ എന്നിവയെ കടത്തിവെട്ടുവാൻ സാധ്യത ഉണ്ട്.

കഴിഞ്ഞ വർഷം വുഹാൻ ഹെഷോംഗ് യിബാവോ ടെക്നോളജി കമ്പനിയെ ബൈറ്റ് ഡാൻസ് സ്വന്തമാക്കിയാണ് പേയ്മെന്റ് ഗേറ്റ് വേ രംഗത്തേക്ക് കടന്ന് വരുന്നത് . ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾക്ക് അമേരിക്കൻ സർക്കാർ കടിഞ്ഞാൺ ഇട്ടതും വിവിധ രാജ്യങ്ങൾ ടിക് ടോക്ക് നിരോധിച്ചതും ബൈറ്റ് ഡാൻസിനെ പുതിയ മേഖലകൾ തേടുവാൻ നിർബന്ധിതരാക്കി .

ചുരുങ്ങിയ കാലം കൊണ്ട് ഇത്രയധികം ഉപയോക്താക്കളെ ചൈനയ്ക്കു വെളിയിൽ നേടിയെടുത്ത മറ്റൊരു മൊബൈൽ ആപ്പ്ലിക്കേഷൻ ചൈനയ്ക്കില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.