അര്‍മേനിയം ദേവാലയം വില്‍പ്പനയ്ക്ക് വെച്ച് തുര്‍ക്കി

അര്‍മേനിയം ദേവാലയം വില്‍പ്പനയ്ക്ക് വെച്ച് തുര്‍ക്കി

അങ്കാറ: ബുര്‍സായിലെ അതിപ്രശസ്തമായ 300 വർഷം പഴക്കമുള്ള അർമേനിയൻ ദൈവാലയം തുര്‍ക്കി അധികാരികള്‍ വില്പ്പനക്ക് വെച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കുറച്ചുകാലങ്ങളായി ക്രൈസ്തവ ദേവാലയങ്ങൾ ഇസ്ലാമിക പ്രാര്‍ത്ഥനകള്‍ക്കായി ഭരണകൂടങ്ങൾ നൽകിവരുന്നുണ്ട്. ചരിത്രപ്രസിദ്ധമായ ഹാഗിയ സോഫിയ, കോറയിലെ ഹോളി സേവ്യര്‍ എന്നീ ക്രൈസ്തവ ദൈവാലയങ്ങള്‍ ഇസ്ലാമിക പ്രാര്‍ത്ഥനകള്‍ക്കായി ഭരണകൂടം വിട്ട് നൽകിയിരുന്നു.

ഇതിനു പിന്നാലെയുണ്ടായ ഈ കച്ചവടശ്രമത്തിനെതിരെ പ്രതിഷേധം വൻതോതിൽ വ്യാപകമാവുകയാണ്. 63 ലക്ഷം ടര്‍ക്കിഷ് 'ലിറ'ക്കാണ് (ഏകദേശം എട്ട് ലക്ഷം ഡോളര്‍) തുര്‍ക്കിയിലെ ഓണ്‍ലൈന്‍ ക്ലാസിഫൈഡ് സൈറ്റില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. കൃത്യമായ പരിപാലനമില്ലാത്തതിനാല്‍ ഇപ്പോള്‍ ക്ഷയോന്മുഖമാണ് ദൈവാലയ കെട്ടിടം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.