പ്രവാസി സമൂഹത്തിൻ്റെ ആശങ്കയ്ക്ക് പരിഹാരമായി; കുവൈറ്റ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ 'നീറ്റ്' പരീക്ഷാകേന്ദ്രം അനുവദിച്ചു

പ്രവാസി സമൂഹത്തിൻ്റെ ആശങ്കയ്ക്ക് പരിഹാരമായി; കുവൈറ്റ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ 'നീറ്റ്' പരീക്ഷാകേന്ദ്രം അനുവദിച്ചു

കുവൈറ്റ് സിറ്റി: നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി നടത്തുന്ന മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന് ( നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് ) കുവൈറ്റ് ഉൾപ്പെടെ പതിനാല് രാജ്യങ്ങളിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചതായി എൻ ടി എ അറിയിച്ചു. 

ഈ വർഷത്തെ പരീക്ഷാ കേന്ദ്രങ്ങളുടെ ലിസ്റ്റിൽ നിന്നും ഇന്ത്യയ്ക്ക് പുറത്തുള്ള കേന്ദ്രങ്ങളെ ഒഴിവാക്കിയിരുന്നു.

കേന്ദ്ര സർക്കാരിൻ്റെ ഈ തീരുമാനം പ്രവാസികളെ ആശങ്കയിലാഴ്ത്തി. പരീക്ഷാ കേന്ദ്രങ്ങൾ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്കും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്കും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഉൾപ്പെടെ വിവിധ സംഘടനകൾ പരാതികൾ അയച്ചിരുന്നു.

 എൻ ടി എ പുറത്തിറക്കി പുതിയ ലിസ്റ്റിലാണ് കുവൈറ്റ് ഉൾപ്പെടെ പതിനാല് വിദേശ രാജ്യങ്ങളിലെ പരീക്ഷാ സെൻ്ററുകൾ പ്രഖ്യാപിച്ചതു്. താൽക്കാലികമായ ഉണ്ടായ പ്രതിസന്ധിയിൽ നിന്നും കരകയറിയതിൻ്റെ സന്തോഷത്തിലാണ് പ്രവാസി സമൂഹമിപ്പോൾ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.