മുള്ളന്‍ക്കൊല്ലി- പുല്‍പ്പള്ളി പ്രദേശത്ത് ഭീതിപടര്‍ത്തിയ കടുവ കൂട്ടിലായി

മുള്ളന്‍ക്കൊല്ലി- പുല്‍പ്പള്ളി പ്രദേശത്ത് ഭീതിപടര്‍ത്തിയ കടുവ കൂട്ടിലായി

മാനന്തവാടി: കഴിഞ്ഞ ഒരു മാസമായി വയനാട് മുള്ളന്‍ക്കൊല്ലി- പുല്‍പ്പള്ളി പ്രദേശത്ത് ഭീതി പടര്‍ത്തിയ കടുവ കൂട്ടിലായി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ജനവാസ മേഖലയിലിറങ്ങിയ കടുവ നിരവധി വളര്‍ത്ത് മൃഗങ്ങളെ ആക്രമിച്ചിരുന്നു.

കടുവയുടെ ആകമ്രണം രൂക്ഷമായതോടെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ഉത്തരവ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇറക്കിയിരുന്നു.

കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് നാല് കൂടുകളാണ് പ്രദേശത്ത് സ്ഥാപിച്ചിരുന്നത്. അതിലൊന്നിലാണ് കഴിഞ്ഞ ദിവസം രാത്രി കടുവ കുടുങ്ങിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ വളര്‍ത്ത് മൃഗങ്ങളെ ആക്രമിച്ച കടവുയാണോ കൂട്ടിലായത് എന്ന കാര്യത്തില്‍ ഇനിയും സ്ഥിരീകരണം വനം വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. മുള്ളന്‍കൊല്ലി കാക്കനാട്ട് തോമസിന്റെ ഒരു വയസ് പ്രായമുള്ള പശുകിടാവിനെ കടുവ കൊന്നുതിന്നിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.