കൊച്ചി: നടന്‍ സുരാജ് വെഞ്ഞാറമൂട് ഓടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തില്‍ കടുത്ത നടപടിയിലക്ക് എംവിഡി. നടന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടിയിലേക്കാണ് എംവിഡിയുടെ നീക്കം.
ഇക്കഴിഞ്ഞ ജൂലൈ 29 ന് രാത്രി കൊച്ചി തമ്മനം കാരണക്കോടം റോഡിലായിരുന്നു അപകടമുണ്ടായത്. മഞ്ചേരി സ്വദേശിയായ 31കാരനാണ് അപകടത്തില്‍ പരിക്കേറ്റത്. പാലാരിവട്ടം പൊലീസാണ് സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
പിന്നാലെ ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ നിര്‍ദേശിച്ച് എംവിഡി നല്‍കിയ നോട്ടീസ് നല്‍കുകയും ചെയ്തു. എന്നാല്‍ മൂന്ന് തവണയും സുരാജ് വെഞ്ഞാറമൂട് പ്രതികരിക്കാതെ വന്നതോടെയാണ് തുടര്‍ നടപടിക്ക് വകുപ്പ് ഒരുങ്ങുന്നത്. കൂടാതെ ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള ക്ലാസില്‍ സുരാജ് പങ്കെടുക്കണമെന്നും എംവിഡി നിര്‍ദേശിച്ചിരുന്നു.