ഹൈഡ്രജന്‍ ഇന്ധനത്തിലോടുന്ന രാജ്യത്തെ ആദ്യ ഫെറി പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

ഹൈഡ്രജന്‍ ഇന്ധനത്തിലോടുന്ന രാജ്യത്തെ ആദ്യ ഫെറി പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

കൊച്ചി: ഹൈഡ്രജന്‍ ഇന്ധനത്തിലോടുന്ന ഇന്ത്യയിലെ ആദ്യ ഫെറി പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമര്‍പ്പിച്ചു. തൂത്തുകുടിയില്‍ നിന്ന് ഓണ്‍ലൈനായാണ് പ്രധാനമന്ത്രി ചടങ്ങ് ഫ്‌ളാഗ് ഓഫ് ചെയ്തത്.

ഭാവി ഇന്ധന സാങ്കേതിക വിദ്യയില്‍ ഇന്ത്യയുടെ നിര്‍ണായക ചുവടുവയ്പ്പായ പുതിയ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ കാറ്റമരന്‍ ഫെറി കൊച്ചിന്‍ ഷിപ്യാര്‍ഡാണ് നിര്‍മ്മിച്ചത്. 50 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഫെറി ഉടനെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കൈമാറും. ആദ്യ ഘട്ടത്തില്‍ വാരണാസിയിലായിരിക്കും സര്‍വീസ് നടത്തുക.

ശബ്ദമില്ലാതെ ഓടുന്ന ഈ ഫെറി മലിന വാതകങ്ങളൊന്നും പുറന്തള്ളുന്നില്ലെന്ന് മാത്രമല്ല ഊര്‍ജ ഉപയോഗവും കാര്യക്ഷമമാണ്. കൂടാതെ ആഗോള താപനത്തിന്റെ ആഘാതം കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. പൂര്‍ണമായും തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്തതാണിത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.