തായ്‌പേയ് : ചൈനയും തായ്‌വാനും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്ന സന്ദർഭത്തിൽ, സമുദ്ര സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുക എന്ന പേരിൽ അമേരിക്കയുടെ തിയോഡോർ റൂസ്‌വെൽറ്റ് വിമാനവാഹിനിക്കപ്പൽ ദക്ഷിണ ചൈനാക്കടലിൽ പ്രവേശിച്ചു. തായ്‌വാനിലെ പ്രതാസ് ദ്വീപുകൾക്ക് സമീപം ചൈനീസ് ബോംബറുകളും യുദ്ധവിമാനങ്ങളും മേഖലയിലേക്ക് കടന്നുകയറിതായി റിപ്പോർട്ട് ചെയ്ത അതെദിവസം തന്നെ അമേരിക്കൻ സ്ട്രൈക്ക് ഗ്രൂപ്പ് ദക്ഷിണ ചൈനാക്കടലിൽ എത്തിയതായി യുഎസ് ഇന്തോ-പസഫിക് കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു.
ദക്ഷിണ ചൈനാക്കടലിന്റെ ഭൂരിഭാഗവും ചൈന അവരുടെ അധീനതയിൽ പെടുന്നതാണെന്ന് അവകാശപ്പെടുന്നു. യുഎസ് പ്രസിഡന്റായി ജോ ബിഡൻ സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം എന്നതിനാൽ അമേരിക്കയുടെചൈനീസ് നയങ്ങളിൽ ട്രംപ് അഡ്മിനിസ്‌ട്രേഷന്റെ തുടർച്ച തന്നെയാവും ഉണ്ടാവുക എന്ന് കരുതുന്നു. ബൈഡെന്റെ സ്റ്റേറ്റ് സെക്രട്ടറിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട ആന്റണി ബ്ലിങ്കൻ ചൊവ്വാഴ്ച തന്റെ സെനറ്റ് സ്ഥിരീകരണ ഹിയറിംഗിൽ നടത്തിയ പ്രസ്‌താവനയിൽ ചൈനതന്നെയാണ്അമേരിക്ക നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി എന്ന് പറഞ്ഞു.
ദക്ഷിണ ചൈനാക്കടലിൽ ഉള്ള ചൈനീസ് അധിനിവേശ ദ്വീപുകളിലേക്ക് യുഎസ് നേവി കപ്പലുകൾ അടുക്കുന്നതായി ചൈന ആവർത്തിച്ചു പരാതിപ്പെടുന്നു. വിയറ്റ്നാം, മലേഷ്യ, ഫിലിപ്പൈൻസ്, ബ്രൂണൈ, തായ്‌വാൻ എന്നീ രാജ്യങ്ങളുടേതായ ദ്വീപുകൾ ചൈന അവകാശപ്പെടുത്തുകയായിരുന്നു. തിയോഡോർ റൂസ്‌വെൽറ്റിനൊപ്പം ടിക്കോണ്ടൊരോഗ-ക്ലാസ് ഗൈഡഡ്-മിസൈൽ ക്രൂയിസർ യുഎസ്‌എസ് ബങ്കർ ഹിൽ, ആർലെയ് ബർക്ക്-ക്ലാസ് ഗൈഡഡ്-മിസൈൽ ഡിസ്ട്രോയറുകളായ യുഎസ്‌എസ് റസ്സൽ, യുഎസ്‌എസ് ജോൺ ഫിൻ എന്നീ പടക്കപ്പലുകളും ദക്ഷിണ ചൈനാക്കടലിൽ സാന്നിദ്ധ്യമുറപ്പിച്ചിരിക്കുന്നു.