ലോക്സഭാ തിരഞ്ഞെടുപ്പ്; മത്സരിക്കാന്‍ താന്‍ ഇറങ്ങേണ്ടി വന്നാല്‍ ഇറങ്ങും: കെ.സുധാകരന്‍

ലോക്സഭാ തിരഞ്ഞെടുപ്പ്; മത്സരിക്കാന്‍ താന്‍ ഇറങ്ങേണ്ടി വന്നാല്‍ ഇറങ്ങും: കെ.സുധാകരന്‍

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ ഇറങ്ങേണ്ടി വന്നാല്‍ ഇറങ്ങുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. കണ്ണൂരില്‍ കെ.സുധാകരന്‍ തന്നെ മത്സരത്തിനിറങ്ങുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് അദേഹത്തിന്റെ പ്രതികരണം. ഇരുപതില്‍ ഇരുപത് സീറ്റും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദേഹം മറച്ചു വെച്ചില്ല.

എന്നാല്‍ തനിക്ക് എംപി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആഗ്രഹമില്ലെന്നും പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തിരിക്കാനാണ് ഇഷ്ടമെന്നും ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും അദേഹം അറിയിച്ചു.

കൂടാതെ ഇടതുപക്ഷ സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ ജനമനസുകളിലേക്ക് എത്തിക്കാന്‍ സമരാഗ്നിയിലൂടെ സാധിച്ചിട്ടുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി.

ഞാനും പ്രതിപക്ഷ നേതാവും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്നത് മാധ്യമ സൃഷ്ടിയാണെന്നും പറയുന്ന അഭിപ്രായങ്ങളോട് വിയോജിപ്പുണ്ടാകുന്നത് ജനാധിപത്യ വീക്ഷണത്തിന്റെ ഭാഗമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.