തിരുവനന്തപുരം: വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് വ്യാപകമായി പേരുകള്‍ നീക്കം ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഇക്കാര്യം ചൂണ്ടികാട്ടി ചീഫ് ഇലക്ടറര്‍ ഓഫീസര്‍ക്ക് അദേഹം പരാതി നല്‍കി.
കണ്ണൂര്‍ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രത്യേകിച്ച് ധര്‍മ്മടം മണ്ഡലത്തില്‍ ഇത്തരം ജനാധിപത്യ വിരുദ്ധമായ നടപടികള്‍ വ്യാപകമാണെന്ന് സുധാകരന്‍ വ്യക്തമാക്കുന്നു. വോട്ടര്‍മാര്‍ സ്ഥലത്തില്ലെന്ന് ബിഎല്‍ഒമാര്‍ തെറ്റായ വിവരം നല്‍കുന്നതായും പരാതിയില്‍ പറയുന്നു.
1950 ലെ ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമായ ഇത്തരം തെറ്റായ നടപടികള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.