തിരുവനന്തപുരം:
വയനാട് പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു.
തിരുവനന്തപുരം സ്വദേശി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 12 പേര്‍ക്കെതിരെയാണ് വൈത്തിരി പൊലീസ് കേസെടുത്തിട്ടുള്ളത്.
നിലവില്‍ കേസിലെ ആറ് പ്രതികള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ പ്രധാന പ്രതി അഖിലിനെ പാലക്കാട് നിന്ന് പൊലീസ് പിടികൂടിയിരുന്നു.