അമ്മയെ പുറത്താക്കി വീട് പൂട്ടി മകള്‍ സ്ഥലം വിട്ടു; ആര്‍ഡിഒയുടെ ഉത്തരവുണ്ടായിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് ആക്ഷേപം

അമ്മയെ പുറത്താക്കി വീട് പൂട്ടി മകള്‍ സ്ഥലം വിട്ടു; ആര്‍ഡിഒയുടെ ഉത്തരവുണ്ടായിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് ആക്ഷേപം

കൊച്ചി: തൈക്കുടത്ത് മകള്‍ അമ്മയെ പുറത്താക്കി വീട് പൂട്ടി മകള്‍ സ്ഥലംവിട്ടു. തൈക്കൂടം സ്വദേശി സരോജിനി (78) യാണ് ദിവസങ്ങളോളം വീടിന് പുറത്ത് കാത്തുനിന്നത്. നാട്ടുകാരുടെ സഹായത്തോടെ സരോജിനി വാതില്‍ പൊളിച്ചു അകത്തു കയറുകയായിരുന്നു.

തൈക്കുടത്തെ എകെജി റോഡിലെ സ്വന്തം വീട്ടില്‍ മൂത്ത മകള്‍ക്കൊപ്പമായിരുന്നു സരോജിനിയുടെ താമസം. മൂകാംബികയില്‍ പോവുകയാണെന്നും ഇളയമകള്‍ക്കൊപ്പം നില്‍ക്കണമെന്ന് അറിയിച്ചാണ് മൂത്ത മകളും കുടുംബവും വീടുപൂട്ടി പോയത്.

വിവരമറിഞ്ഞ എംഎല്‍എ ഉമ തോമസും മറ്റ് ജനപ്രതിനിധികളും സ്ഥത്തെത്തി സരോജിനിയെ കണ്ടിരുന്നു. എന്നാല്‍ വീട്ടില്‍ കയറ്റാന്‍ ആര്‍ഡിഒയുടെ ഉത്തരവുണ്ടായിട്ടും പൊലീസ് ഇടപെട്ടില്ലെന്നാണ് ആക്ഷേപം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.