ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്; സര്‍ക്കാര്‍ മറുപടി പറയണമെന്ന് ഹൈക്കോടതി

ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്; സര്‍ക്കാര്‍ മറുപടി പറയണമെന്ന് ഹൈക്കോടതി

കൊച്ചി: ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് ഹൈക്കോടതി. വിഷയത്തില്‍ സമഗ്രമായ മറുപടി സര്‍ക്കാര്‍ നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു. കേസില്‍ ആരോപണ വിധേയരായ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും കോടതി നോട്ടീസ് അയച്ചു.

കഴിഞ്ഞ കൊല്ലം ഫെബ്രുവരി 27 നായിരുന്നു സംഭവം. 72 ദിവസം ഷീല ജയിലില്‍ കിടന്നിരുന്നു. ഈ കേസില്‍ എക്‌സൈസും പ്രതിക്കൂട്ടിലായി. അതോടെ വ്യാജ സന്ദേശം വന്നത് എവിടെ നിന്ന് എന്നായിരുന്നു അന്വേഷണം. 72 ലക്ഷം രൂപയും നഷ്ടപരിഹാരം ഷീല ആവശ്യപ്പെട്ടു.

തൃപ്പുണിത്തുറ സ്വദേശി നാരായണദാസ് എന്നയാളാണ് വ്യാജ കേസിന് പിന്നിലെന്ന് കണ്ടെത്തി. ഷീലയുടെ ബന്ധുവിന്റെ സുഹൃത്താണ് നാരായണദാസ്. ഇയാളെ എക്‌സൈസ് പ്രതി ചേര്‍ത്തിട്ടുണ്ട്.

കൂടാതെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഷീല സണ്ണിയുടെ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. എന്നാല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഷീല സണ്ണി വീണ്ടും ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയിരിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.