തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥിന്റെ മരണത്തില്‍ പ്രതികള്‍ കീഴടങ്ങുന്നതില്‍ ദുരൂഹത ആരോപിച്ച് പിതാവ്. സിപിഎം നേതാക്കള്‍ പറഞ്ഞിട്ടാവാം പ്രതികള്‍ കീഴടങ്ങുന്നതെന്നാണ് ആരോപണം.
എന്ത് കുറ്റമാണ് പിടിയിലായവര്‍ക്കെതിരെ ചുമത്തുന്നത് എന്ന് നോക്കട്ടെയെന്നും പിതാവ് പ്രതികരിച്ചു. കൂടാതെ അന്വേഷണത്തില്‍ തൃപ്തിയില്ലെങ്കില്‍ മറ്റ് ഏജന്‍സികളെ വച്ച് അന്വേഷിക്കുന്നതിനെപ്പറ്റി ആലോചിക്കും.
സിന്‍ജോയെ ഒളിപ്പിച്ച വീട്ടുകാരെയും പ്രതികളാക്കണമെന്നും പ്രതികളെ ആരെയും സംരക്ഷിക്കില്ല എന്ന് പറയുന്ന എസ്എഫ്ഐ എന്തുകൊണ്ട് ഇതുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്നില്ലെന്നും സിദ്ധാര്‍ഥിന്റെ പിതാവ് ചോദിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.ആര്‍ ശശീന്ദ്രനാഥിനെ സസ്‌പെന്‍ഡ് ചെയ്തായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അറിയിച്ചു.
സിദ്ധാര്‍ഥിന്റെ മരണത്തില്‍ സര്‍വകലാശാലയ്ക്ക് വീഴ്ച സംഭവിച്ചെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പ്രതികരിച്ചു. വെറ്ററിനറി സര്‍വകലാശാല വിസിയെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഗവര്‍ണര്‍ അന്വേഷണത്തിനും ഉത്തരവിട്ടു.