സംസ്ഥാനത്ത് ഈ മാസം ഒന്‍പത് ദിവസം ബാങ്ക് അവധി

സംസ്ഥാനത്ത് ഈ മാസം ഒന്‍പത് ദിവസം ബാങ്ക് അവധി

കൊച്ചി: ബാങ്ക് ഇടപാടുകള്‍ നടത്താന്‍ ഒരുങ്ങുകയാണെങ്കില്‍ ഈ മാസം ഒന്ന് ശ്രദ്ധിക്കന്നത് നന്നായിരിക്കും. കാരണം സംസ്ഥാനത്ത് ഈ മാസം ഒന്‍പത് ദിവസമാണ് ബാങ്കുകള്‍ക്ക് അവധിയുള്ളത്. ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ശിവരാത്രിയും ദുഖ വെള്ളിയാഴ്ചയും അടക്കമാണ് അവധി.

മാര്‍ച്ചില്‍ രാജ്യത്ത് മൊത്തം 14 ദിവസമാണ് ബാങ്കുകള്‍ക്ക് അവധിയുള്ളത്. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനത്തിന്റെ അടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനത്തില്‍ വ്യത്യാസമുണ്ടാകും. അതേസമയം അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് മാര്‍ച്ചില്‍ മൊത്തം 14 അവധികള്‍ വരുന്നത്.
കേരളത്തിലെ ബാങ്കുകളിലെ അവധി ദിവസങ്ങള്‍ ചുവടെ:

മാര്‍ച്ച് 3: ഞായറാഴ്ച
മാര്‍ച്ച് 8: മഹാശിവരാത്രി
മാര്‍ച്ച് 9: രണ്ടാം ശനിയാഴ്ച
മാര്‍ച്ച് 10: ഞായറാഴ്ച
മാര്‍ച്ച് 17: ഞായറാഴ്ച
മാര്‍ച്ച് 23: നാലാം ശനിയാഴ്ച
മാര്‍ച്ച് 24: ഞായറാഴ്ച
മാര്‍ച്ച് 29: ദുഖവെള്ളി
മാര്‍ച്ച് 31: ഞായറാഴ്ച

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.