തിരുവനന്തപുരം: പൊതുജന പരാതി പരിഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ സുതാര്യവും ലളിതവും വേഗതയിലുമാക്കുന്നതിന്റെ ഭാഗമായി നവീകരിച്ച സിഎംഒ പോര്‍ട്ടലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.
നവീകരിച്ച പോര്‍ട്ടലിലൂടെ പരാതിയോ അപേക്ഷയോ നല്‍കുന്നവര്‍ക്ക് എവിടെ നിന്നും തല്‍സ്ഥിതി പരിശോധിക്കാം. ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം ലഭിക്കുന്നതിനാവശ്യമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇ-ഹെല്‍ത്ത് സംവിധാനം മുഖേന ലഭ്യമാകും.
മലയാളത്തിന് പുറമേ ഇംഗ്ലീഷും നവീകരിച്ച പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നടപടി തുടരുന്നതും തീര്‍പ്പാക്കിയതുമായ പരാതികള്‍ സംബന്ധിച്ച് പരാതിക്കാര്‍ക്ക് പ്രതികരണം അറിയിക്കാനുള്ള സംവിധാനത്തിനൊപ്പം പരാതി കൈകാര്യം ചെയ്യുന്ന ചാര്‍ജ് ഉദ്യോഗസ്ഥരുടെ വിവരങ്ങളും അറിയാന്‍ സാധിക്കും.