മസ്റ്ററിങ് നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ റേഷന്‍ കടകളുടെ സമയത്തില്‍ പുനക്രമീകരണം

മസ്റ്ററിങ് നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ റേഷന്‍ കടകളുടെ സമയത്തില്‍ പുനക്രമീകരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ശനിയാഴ്ച വരെ റേഷന്‍ കടകളുടെ സമയത്തില്‍ പുനക്രമീകരണം. ഏഴു ജില്ലകളില്‍ രാവിലെയും ഏഴു ജില്ലകളില്‍ വൈകുന്നേരവുമാണ് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക. മസ്റ്ററിങ് നടക്കുന്നതിനാല്‍ സെര്‍വറില്‍ തിരക്ക് അനുഭവപ്പെടുന്നത് ഒഴിവാക്കാനാണ് ക്രമീകരണം.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെയും ബുധന്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവും പ്രവര്‍ത്തിക്കും.

തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ ബുധന്‍, ശനി ദിവസങ്ങ ളില്‍ രാവിലെയും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവുമാണ് പ്രവര്‍ത്തനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.