ഇടുക്കി: നേര്യമംഗലം കാഞ്ഞിര വേലി ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി. 16 ആനകളാണ് ജനവാസ മേഖലയില്‍ എത്തിയത്. നിലവില്‍ കൊച്ചി ധനുഷ്‌കോടി ദേശീയ പാതയ്ക്ക് സമീപമാണ് ആനകള്‍ ഉള്ളത്.
വന്യജീവി ആക്രത്തില്‍ ഇന്നും രണ്ട് ജീവന്‍ പൊലിഞ്ഞിരുന്നു. ഇന്നലെ കാഞ്ഞിര വേലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഇന്ദിരയെന്ന സ്ത്രീ കൊല്ലപ്പെട്ടിരുന്നു. കൃഷിയിടത്തിലേക്ക് പോകവെയായിരുന്നു കാട്ടാന ആക്രമണം.
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും രക്ഷപെടുന്നതിനായി ശാശ്വത പരിഹാരമുണ്ടാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.