വന്യജീവി ആക്രമണം തടയാന്‍ ഉന്നതാധികാര സമിതി; മുഖ്യമന്ത്രി ചെയര്‍മാന്‍

വന്യജീവി ആക്രമണം തടയാന്‍ ഉന്നതാധികാര സമിതി; മുഖ്യമന്ത്രി ചെയര്‍മാന്‍

തിരുവനന്തപുരം: വന്യജീവി ആക്രമണം തടയാന്‍ സര്‍ക്കാര്‍ ഉന്നതാധികാര സമിതി രൂപീകരിച്ചു. സമിതിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രിയും വനംമന്ത്രി വൈസ് ചെയര്‍മാനാകും. വന്യജീവികള്‍ ഇറങ്ങുന്ന മേഖലകളില്‍ കൂടുതല്‍ ശക്തമായ സംവിധാനങ്ങള്‍ ഉറപ്പാക്കുക, വനം വകുപ്പിന്റെയും പൊലീസിന്റെയും സംയുക്ത പരിശോധനയും കാവലും ഉറപ്പാക്കുക തുടങ്ങിയവയിലൂടെ മലയോര ജനതയ്ക്കൊപ്പം സര്‍ക്കാരുണ്ടെന്ന വിശ്വാസം ഉറപ്പിക്കുകയാണ് സമിതി രൂപീകരണത്തിലൂടെ സര്‍ക്കാര്‍ ഉദേശിക്കുന്നത്.

സംസ്ഥാനത്തിന്റെ മലയോര മേഖലയില്‍ വന്യജീവി ശല്യവും വന്യജീവികളുടെ ആക്രമണവും രൂക്ഷമായി മാറിയതായി മന്ത്രിസഭായോഗം വിലയിരുത്തി. എന്നാല്‍ മലയോര പ്രദേശത്തെ ജനങ്ങളുടെ ആശങ്ക നിലനില്‍ക്കുമ്പോഴും നിലവിലെ നിയമ പ്രകാരം വന്യജീവി വിഷയത്തില്‍ ഇടപെടുന്നതിന് സര്‍ക്കാരിനും പ്രാദേശിക ഭരണകൂടങ്ങള്‍ക്കും പരിമിതികളുണ്ടെന്നും യോഗം വിലയിരുത്തി.

ഇതിന് പരിഹാരം എന്ന നിലയില്‍ പെട്ടെന്ന് തീരുമാനമെടുക്കാനുള്ള സംവിധാനം എന്ന നിലയിലാണ് ഉന്നതാധികാര സമിതി രൂപീകരിച്ചത്.

മറ്റ് സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തി പെട്ടെന്ന് തന്നെ തീരുമാനമെടുക്കുവാനും നഷ്ട പരിഹാരം സംബന്ധിച്ച് നിയതമായ മാര്‍ഗരേഖ ഉണ്ടാക്കുന്നതിനൊപ്പം വേഗത്തില്‍ കൊടുക്കാന്‍ നടപടിയെടുക്കുകയുമാണ് സമിതിയുടെ ലക്ഷ്യങ്ങള്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.