'അമ്മാതിരി കമന്റൊന്നും വേണ്ട; നിങ്ങള്‍ ആളെ വിളിക്കുന്നെങ്കില്‍ വിളിച്ചാല്‍ മതി': അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി

 'അമ്മാതിരി കമന്റൊന്നും വേണ്ട; നിങ്ങള്‍ ആളെ വിളിക്കുന്നെങ്കില്‍ വിളിച്ചാല്‍ മതി': അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ പരിപാടിയായ മുഖാമുഖത്തിനിടെ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍.'അമ്മാതിരി കമന്റൊന്നും വേണ്ട. നിങ്ങള്‍ ആളെ വിളിക്കുന്നെങ്കില്‍ ആളെ വിളിച്ചാല്‍ മതി'യെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള പരിപാടിക്കിടെയായിരുന്നു സംഭവം. വളരെ നല്ല ഉദ്ഘാടന പ്രസംഗം കാഴ്ചവെച്ചതിന് നന്ദിയെന്ന് അവതാരക പറഞ്ഞതാണ് മുഖ്യമന്ത്രിയെ പ്രകോപിതനാക്കിയത്. നേരത്തെ സാംസ്‌കാരിക മുഖാമുഖം പരിപാടിക്കിടെ ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തിയോട് മുഖ്യമന്ത്രി ക്ഷുഭിതനായി പ്രതികരിച്ചിരുന്നു.


രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ആക്രമിക്കപ്പെടുന്നത് അടക്കമുള്ള വിഷയങ്ങള്‍ മുഖ്യമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.